മനസ് തിളച്ചു മറിയുകയാണ് , പുറത്തെ സൂര്യനെ പോലെ …എന്ത് ചെയ്യണം എന്നറിയാതെ തരിച്ചു നില്‍ക്കുകയാണ് Kiran.അവന് എന്തിനു ഒരു ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്ന് അവള്‍ക്കു എത്ര ആലോചിച്ചിട്ടും മനസിലായില്ല . അവനെ അവള്‍ക്കു ഇഷ്ടമായിരുന്നു …അവന് പോലും അറിയാതെ അവള് അവനെ സ്നേഹിച്ചിരുന്നു … ഒരിക്കലും തിരിച്ചു കിട്ടില്ല ആ സ്നേഹം എന്ന് അറിഞ്ഞു കൊണ്ട് തന്നെ …
College-ന്റെ ആദ്യ ദിവസങ്ങള്‍ അവള്‍ക്കു പേടി നിറഞ്ഞതായിരുന്നു . Seniors, ragging….വിചാരിച്ചത് പോലെ അധികം ragging ഒന്നും ഉണ്ടായിരുന്നില്ല . Seniors വന്നു ...വെറുതെ പരിചയപ്പെട്ടു . ചിലരൊക്കെ juniors നെ പേടിപ്പിക്കുന്നുണ്ടായിരുന്നു . 2 ദിവസം ശരിക്കു പേടിച്ചാണ് Kiran college-il ekku വന്നത് . 3rd day lunch break-നു seniors class-il വന്നപ്പോഴാണ് അവള് ആദ്യമായി അവനെ കാണുന്നത് .. Rahul… മറ്റു seniors-നെ പോലെ അല്ല ; വലിയ ബഹളം ഒന്നും ഉണ്ടാക്കാത്ത , നല്ലോണം ചിരിക്കുന്ന ഒരു കുട്ടി . Juniors-നെ പേര് ചോദിച്ചു പരിചയപ്പെടുന്നുണ്ടായിരുന്നു Rahul. അവളോടും Rahul പേര് ചോദിച്ചു . ഒരു പക്ഷെ അതായിരിക്കും അവര്‍ തമ്മില്‍ ആദ്യമായും അവസാനമായും സംസാരിച്ചത് …
Ragging-ന്റെ നാളുകള്‍ അവസാനിച്ചപ്പോള്‍ Kiran-നു college ഒരു അത്ഭുത വസ്തു ആയി മാറി . ഓരോ ദിവസവും പുതിയ പുതിയ അത്ഭുത ങ്ങള് അവളെ കാത്തിരുന്നു . Week end-il hostel-il നിന്നും വീടിലേക്കുള്ള ആ നീണ്ട 5 hours യാത്ര അവള്‍ക്കു ആദ്യമൊകെ വളരെ ബുദ്ധിമുട്ടായിരുന്നു . പിന്നെ ഒരു ദിവസം അവള് കണ്ടു അവനെ … അവളുടെ bus-il, അവളുടെ 2 seat അപ്പുറം …!!! പിന്നീട് എല്ലാ തവണയും അവള് bus-il കയറി എല്ലായിടവും ഒന്ന് തിരയും അവനെ . എന്താണ് അങ്ങനെ ചെയ്യാന്‍ കാരണം എന്ന് അവള്‍ക്ക് അറിയില്ലാരുന്നു . അതൊരു ശീലമായി .. പക്ഷെ പിന്നീട് അവള് അവനെ യാത്രകളില്‍ ഒന്നും കൂടെ കണ്ടില്ല …
എന്തോ ഒരു ആവേശത്തിനാണ് അവന്റെ class-ile Neethu-വിനെ പരിചയപ്പെട്ടതും company ആയതും . അങ്ങനെയാണ് അവനെ കുറിച്ചുള്ള details അവള് അറിയുന്നത് . അവളുടെ അടുത്ത district-il ആണ് അവന്റെ വീട് . വീട്ടില്‍ അച്ഛന് , അമ്മ , ഒരു ചേട്ടന് , ചേട്ടന്റെ wife, ഒരു അനിയത്തി … ഇതാണ് അവന്റെ family. അവനെ എപ്പോഴാണ് സ്നേഹിച്ചു തുടങ്ങിയത് എന്ന് അവള്‍ക്കു അറിയില്ല . എപ്പോഴോ അവള് സ്നേഹിച്ചിരുന്നു എന്ന് അവള് തിരിച്ചറിഞ്ഞത് seniors-ന്റെ send_off അടുക്കാറായപ്പോഴാണ് . അവള് ഒരിക്കലും അവളുടെ സ്നേഹം അറിഞ്ഞിരുന്നില്ല .. അഥവാ അറിഞ്ഞാല്‍ താനെ അത് അവനെ അറിയിച്ചിരുന്നില്ല …
കാലത്ത് college-il എത്തി അവനെ കാണാതിരുന്നപ്പോള്‍ തന്നെ മനസ്സ് ഒന്ന് പിടഞ്ഞിരുന്നു . അപ്പൊ അതിന്റെ കാരണം മനസിലായിരുന്നില്ല .. അവന്റെ friends-നെ കൂടി കാണാതായപ്പോള്‍ എന്തോ ഒരു പേടി മനസ്സില്‍ തോന്നിയതാണ് . Break time-il phone-il Neethu-വിന്റെ 16 missed calls കണ്ടപ്പോള്‍ body തളരുന്നത് പോലെ തോന്നി അവള്‍ക്കു . Call register എടുത്തു Neethu-വിന്റെ number search ചെയ്യുമ്പോള്‍ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നു . രണ്ടാമത്തെ ring-il തന്നെ Neethu call attend ചെയ്തു . പിന്നെ എന്താ നടന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല … മനസ്സിലേക്ക് ആകെ ഇരുട്ടു കയറി മൂടുന്നത് പോലെ തോന്നി അവള്‍ക്ക് …
എന്തിനു അവന് അങ്ങനെ ചെയ്തു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല . ഉറക്കം വരാത്ത എത്ര രാത്രികളില്‍ വെറുതെ ആത്മഹത്യയെ കുറിച്ച് Kiran ചിന്തിച്ചിട്ടുണ്ട് … അപ്പൊ ഒരിക്കലും പ്രിയപ്പെട്ടവരില്‍ ആത്മഹത്യ ഉണ്ടാക്കുന്ന മുറിവിനെ കുറിച്ച് ചിന്തിച്ചതെ ഇല്ല . ഇരുട്ടു കയറിയ മനസ്സുമായി ഇരിക്കാന്‍ തുടങ്ങിയിട്ട് സമയം കുറെയായി . Neethu എന്തൊക്കെയോ പറഞ്ഞു phone cut ചെയ്തു .
അവന് അങ്ങനെ ചെയ്യാന്‍ ഒരു കാരണവും Kiran-നു ആലോചിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല … സ്വന്തം ജീവനേക്കാള്‍ അവനെ അവള് സ്നേഹിച്ചിരുന്നില്ലേ … പിന്നെ എന്തിനു അവന് ഒരു ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു... അവളുടെ മനസ്സ് വീണ്ടും തിളച്ചു മറിയാന്‍ തുടങ്ങി. കൈയ്യിലിരുന്ന phone-ന്റെ screen-il Neethu-വിന്റെ പേര് വീണ്ടും തെളിയുന്നത് കണ്ടിട്ടും ഒന്നും ചെയ്യാന്‍ പറ്റാത്ത വിധം അവളുടെ കൈകള്‍ മരവിച്ചിരുന്നിരുന്നു … 2nd time Neethu-വിന്റെ call അവള് attend ചെയ്തു . അവളുടെ സ്നേഹം ഒരിക്കലും അറിയാതെ അവന് എവിടെയോ പോയി എന്ന് Neethu പറഞ്ഞത് മാത്രം അവള് കേട്ടു .. ആരൊക്കെയോ അവളെ നിലത്തു നിന്നും താങ്ങിയെടുത്ത് table-il കിടത്തി .
ജീവനേക്കാള്‍ അവനെ സ്നേഹിക്കാന്‍ അവള് ഉണ്ട് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ അവന് ഇന്ന് എല്ലാവരേം വിട്ടു പോകില്ലായിരുന്നിരിക്കാം ……
ബ്ലോഗ് തുടങ്ങിയതില്‍ വളരെ സന്തോഷം .....
ReplyDeletenjan oru vaalu vangi tharam... enthina engane inch inch ayi manushine kollunath..
ReplyDeleteKashtam.... :(
ReplyDeleteAre you epic fail?
ReplyDelete