Friday, 4 February 2022

How old are you?

എത്ര വയസായി? ഈ ചോദ്യം കേൾക്കാൻ ആർക്കും ഇഷ്ടം ഉണ്ടാവില്ല അല്ലേ... അതെന്താ കാരണം? വയസായി എന്ന് പറയാൻ അധികം ആർക്കും അത്ര താല്പര്യം ഉണ്ടാവില്ല.

ശരീരം കൊണ്ടു വയസ്സായാലും മനസ്സ് കൊണ്ട് വയസ്സാവാത്ത കുറേ പേരുണ്ട്. അവർക്കു എന്തെങ്കിലും പ്രേത്യേക energy കിട്ടുന്നുണ്ടോ എന്ന് doubt തോന്നാം... സ്വയം ഉണ്ടാക്കി എടുക്കുന്ന energy ആണ് അത്.

ഒരു പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എങ്കിലും ഒന്നു മൂളാത്തവർ ഉണ്ടാവുമോ. ചെറുതായെങ്കിലും ആ lines പാടാത്തവർ ഉണ്ടാവുമോ... അങ്ങിനെ ഉണ്ടെങ്കിൽ അവർ മനസ്സ് കൊണ്ടും വയസ്സന്മാർ ആയിരിക്കും...മൂളിപ്പാട്ട് പാടുന്നവരെയും പാട്ടിനൊപ്പം തല ആട്ടുന്നവരെയും ചിലരെങ്കിലും വട്ടാണെന്ന് പറഞ്ഞേക്കാം.. Never mind..... ആ പറയുന്നവർ ആണ് നോർമൽ അല്ലാത്തവർ... ശരിയല്ലേ...മനസ്സിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ ഇഷ്ടം ഉണ്ടായിട്ടും മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്ന് കരുതി എല്ലാം ഉള്ളിൽ ഒതുക്കി ജീവിച്ചിട്ട് എന്ത്‌ കാര്യം...atleast ഒരു പാട്ട് കേൾക്കുമ്പോൾ കൂടെ പാടാനും ഒരു ഡാൻസ് കാണുമ്പോൾ ഒന്നു തല ആട്ടാനും മനസ്സ് കൊണ്ട് ചെറുപ്പം ആയവർക്ക് മാത്രമേ കഴിയൂ...

ആകെ ഉള്ളത് കുറച്ചു നാളത്തെ life. അത് maximum time മസിൽ പിടിക്കാതെ free ആയി cool ആയി അങ്ങ് ജീവിച്ചു തീർക്കുക. Full tension കൊണ്ടു നടന്നിട്ട് ഒരു കാര്യവും ഇല്ല... നമ്മുടെ life നെ നമ്മൾ എങ്കിലും ഇഷ്ടപ്പെടാൻ ശ്രമിക്കുക... എന്നാലേ മറ്റുള്ളവർക്കും ഇഷ്ടമാകൂ....ശരിയല്ലേ???

3 comments: