മഴ.....
കേൾക്കുമ്പോൾ തന്നെ ഒരു കുളിര് ആണല്ലേ... മഴ നനഞ്ഞു നടക്കാൻ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ? പ്രേത്യേകിച്ച് കുട്ടികൾ. കുട്ടികൾ മാത്രമല്ല കുട്ടികളുടെ മനസ്സുള്ള വലിയവർക്കും മഴ നനഞ്ഞു നടക്കാൻ ഇഷ്ടം ആയിരിക്കും...
നല്ല മഴ ഉള്ള ഒരു വൈകുന്നേരം കാറിൽ ചെറിയ ശബ്ദത്തിൽ ഏതെങ്കിലും പാട്ടും വച്ച് window ന്റെ ഗ്ലാസിൽ കൂടി ആകാശത്തേക്ക് നോക്കി ഇരുന്നുകൊണ്ട് യാത്ര ചെയ്യാൻ ഇഷ്ടം അല്ലാത്തവർ ഉണ്ടാകുമോ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്... ഇത് വായിക്കുമ്പോൾ ആ situation visualize ചെയ്തില്ലേ???
അതു പോലെ നല്ല മഴ പെയ്യുമ്പോൾ ഒരു ഗ്ലാസ് കട്ടൻ ചായയും കുറച്ചു കടല വറുത്തതും കൊറിച്ചു കൊണ്ട് മഴ കണ്ടിരിക്കാൻ ഇഷ്ടം ഇല്ലാത്തവർ ചുരുക്കമായിരിക്കും.നല്ല മഴയത്തു ice cream കഴിച്ചിട്ടുണ്ടോ?മഴ കണ്ടു കൊണ്ടിരുന്നിട്ടു ചൂട് ബിരിയാണി കഴിച്ചിട്ടുണ്ടോ? അതിന്റെ ഒക്കെ രസം ഒന്നു വേറെ തന്നെയാണ്...
ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ മാത്രമാണ്. ഒരാളുടെ ഇഷ്ടങ്ങൾ തന്നെ ആയിരിക്കണം മറ്റൊരാളുടെ എന്നില്ലല്ലോ...ഇത് പോലുള്ള കുഞ്ഞു കുഞ്ഞു രസങ്ങൾ ആസ്വദിച്ചില്ലെങ്കിൽ ആരോ പറഞ്ഞ പോലെ അങ്ങ് ചെല്ലുമ്പോൾ ദൈവം ചോദിക്കും "ഇതൊന്നും ആസ്വദിക്കാതെ എന്ത് ഉണങ്ങിയ ജീവിതമായിരുന്നു" എന്ന്...പിന്നേ ദൈവത്തിനു ഇതൊക്കെ അന്വേഷിക്കലാണോ പണി അല്ലേ...???
No comments:
Post a Comment