Friday, 14 January 2022

"ചവറു പെറുക്കി "

Title കണ്ടിട്ട് മുഖം ചുളിക്കണ്ട, ഈ topic കുറച്ചു ദിവസമമായി മനസ്സിൽ കിടക്കുന്നു. അതു കൊണ്ട് ഇപ്പോൾ എഴുതുന്നു. മനസ്സിനെ കുറിച്ച് ഏതോ വിവരമുള്ള ഒരു sir ഒരു class ൽ പറഞ്ഞ കാര്യം ആണ് ഇത്... നമ്മുടെ മനസ്സ് ശരിക്കും ഒരു ചവറു പെറുക്കി ആണ് എന്ന്. ശരിയാണോ? ശരിയല്ലെന്നു തോന്നാം.. പക്ഷേ ഇത് വളരെ ശരിയാണ്...

ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും സംഭവിക്കാം. എന്നാൽ നമ്മുടെ മനസ്സ് ചീത്ത കാര്യങ്ങൾ ആണ് മനസ്സിൽ deposite ചെയ്യുക.. ഓരോ ദിവസവും നടക്കുന്ന സംഭവങ്ങളിൽ നിന്നും ചീത്ത കാര്യങ്ങൾ മാത്രം നോക്കി എടുത്തു മനസ്സ് deposite ചെയ്തു കൊണ്ടേ ഇരിക്കും... ചീത്ത വസ്തുക്കൾ deposite ചെയ്തു വച്ചാൽ എന്താണ് ഉണ്ടാവുക??? ആ സ്ഥലം മൊത്തം കുറച്ചു നാൾക്കുള്ളിൽ ചീഞ്ഞു നാറാൻ തുടങ്ങും... ഇത് തന്നെ ആണ് മനസ്സിന്റെ കരുത്തിലും സംഭവിക്കുന്നത്... നല്ല കാര്യങ്ങൾ നമ്മൾ വേഗം മറന്നു പോകും.... എന്നാൽ നമുടെ ജീവിതത്തിൽ ഉണ്ടായ ചീത്ത കാര്യങ്ങൾ നമ്മൾ ഒരിക്കലും മറക്കില്ല..... മനസ്സ് ആണെങ്കിൽ ഓരോ ദിവസവും എന്തെങ്കിലും ചീത്ത കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു നടക്കും. അതു മാത്രം പെറുക്കി എടുത്തു deposite ചെയ്യാൻ...ഒരു ചവറു പെറുക്കിയെ പോലെ....

അപ്പോൾ എന്ത്‌ ചെയ്യണം???എല്ലാവരും മനസ്സിന്റെ ചവറു പെറുക്കി സ്വഭാവം കണ്ടു പിടിച്ചു ഓടിച്ചു വിടണം... 🤪എന്നിട്ട് നമ്മുടെ life ൽ സംഭവിച്ച നല്ല കാര്യങ്ങൾ ഇടക്കിടക്ക് ഓർക്കണം..... അപ്പോൾ അറിയാതെ നമ്മുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടരും.... മനസ്സ് ചവറു പെറുക്കി സ്വഭാവം കളഞ്ഞിട്ടു ഈ ചിരിയുടെ കാരണത്തിനെ തേടി പോകും.... മനസ്സ് മുഴുവൻ ഇങ്ങനെ ചിരിയുടെ കാരണങ്ങൾ നിറഞ്ഞിരിക്കുമ്പോൾ ചവറിനു ഇരിക്കാൻ സ്ഥലം ഉണ്ടാവില്ല മനസ്സിൽ.... എങ്ങനെ ഉണ്ട് എന്റെ idea???? 🤪🤪🤪

1 comment: