Monday, 15 August 2011

അനാഥത്വം.....

                           അനാഥത്വം അത് എത്ര ഭീകരമാണ് ....സ്നേഹിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ....ആരും അനാഥരായി ജനിക്കുന്നില്ല.ജീവിതം അവരെ അനാഥരാക്കുകയാണ്....പല വേഷത്തില്‍....പല രൂപത്തില്‍.....എല്ലാവരും  ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ എത്ര ദുകരമാണ്.....

Sunday, 14 August 2011

Sthree........(സ്ത്രീ)

കുറിപ്പ് : ഇതു വായിക്കുന്നവര്‍ ദയവായി ഞാന്‍ ഒരു feminist ആണ് എന്ന് തെറ്റിദ്ധരിക്കരുത്                              


                            സ്ത്രീ ,അവള്‍ അമ്മയാണ്, സ്നേഹമാണ്, സൗന്ദര്യമാണ്, ശക്തിയാണ് ..... പറഞ്ഞാല്‍ തീരാത്ത അത്ര രൂപങ്ങള്‍ ഉണ്ട്  സ്ത്രീക്ക് .നദി പോലെ ശാന്തമായി ഒഴുകാനും കടലു പോലെ സംഹാര താണ്ഡവം ആടാനും അവള്‍ക്കു കഴിയും.ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ഈ സമൂഹത്തില്‍ ജീവിക്കാന്‍ പാടില്ലേ ?എന്തിനാണ് എന്നും സ്ത്രീ പുരുഷന്റെ നിഴലില്‍ മാത്രം ജീവിക്കുന്നത്......
                       ഒരു പുരുഷനെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നത്‌,പങ്കു വക്കാന്‍ പഠിപ്പിക്കുന്നത്‌, ജീവിക്കാന്‍ പഠിപ്പിക്കുന്നത്‌ എല്ലാം സ്ത്രീയാണ്.മാറ്റങ്ങള്‍ ജീവിതത്തില്‍ എന്നും അനിവാര്യമാണ്. ജീവിതം എപ്പോഴും മാറ്റങ്ങള്‍ കൊണ്ട്  നമ്മെ അത്ഭുതപ്പെടുതതിക്കൊണ്ടിരിക്കും.നേരെ പോകുന്ന ജീവിതം പെട്ടന്ന് ഒരു speed hump ചാടിയത് പോലെ.......പലരും പറയും സ്ത്രീക്ക് മാറ്റങ്ങളുമായി വേഗം പൊരുത്തപ്പെടാന്‍ പറ്റും എന്ന്...ശരിയായിരിക്കാം.....പക്ഷെ അതിനു അവള്‍ എന്തുമാത്രം ബുദ്ധിമുട്ടുന്നു എന്ന് ആരും അറിയുന്നില്ല.....ഉള്ളിന്റെ ഉള്ളില്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു കടല്‍ സൂക്ഷികുന്നവളാണ് സ്ത്രീ.....അതാണ്‌ അവളുടെ ശക്തി....ചിലപ്പോഴൊക്കെ അത് തന്നെ ആണ് അവളുടെ നിസ്സഹായതയും...... 

Friday, 5 August 2011

" ഭൂമിയിലെ മാലാഖമാര്‍ ....."



കന്യാസ്ത്രീകള്‍  ആണോ  ദൈവത്തിന്‍റെ ഭൂമിയിലെ  മാലാഖകള്‍ ?ഇന്ന് train il കുറെ  കന്യാസ്ത്രീകള്‍  ഉണ്ടായിരുന്നു ….ഒരു  lady, കന്യാസ്ത്രീ   ആവുമ്പോ  അവരുടെ  മനസ്സില്‍  എന്തായിരിക്കും ?ശരിക്കും  അവര്‍  ആഗ്രഹിച്ച  ഒരു  life ആണോ  ഇങ്ങനെ കര്‍ത്താവിന്റെ  മനവാട്ടിമാരായി  ജീവിക്കുന്നത് ….

Train il കണ്ട  group il  ഒരു  lady വളരെ  സുന്ദരി  ആയിരുന്നു ……(അവരെ കണ്ടപ്പോള്‍   ജീവിതത്തില്‍  ആദ്യമായി  ഒരു  കന്യാസ്ത്രീ  ആയാല്‍ കൊള്ളാം ഏന്നു തോന്നി ….)ശരിക്കും  അവര്‍  ഒരു  മാലാഖയെ  പോലെ  തോന്നി ……മാലാഖമാര്‍  coffee കുടിക്കുമോ ?ആ …ആര്‍ക്കറിയാം ..എന്നാല്‍  ഈ  മാലാഖ  ഒരു  coffee cup രണ്ടു  കൈകള്‍  കൊണ്ടും  പിടിച്ചു coffee കുടിക്കുന്നുണ്ടായിരുന്നു ….coffee കുടിച്ചു  കൊണ്ട് അവര്‍  നടന്നു  വരുന്നത്  കണ്ടപ്പൊ ,അത്  ശരിക്കും  ദൈവത്തിന്റെ  ഭൂമിയിലെ  മാലാഖ  ആണെന്നു തോന്നിപ്പോയി …..    



Wednesday, 3 August 2011

"മൊഴികള്‍ക്കപ്പുറം ......"


         മനസ് തിളച്ചു  മറിയുകയാണ് , പുറത്തെ  സൂര്യനെ  പോലെ …എന്ത്  ചെയ്യണം  എന്നറിയാതെ  തരിച്ചു  നില്‍ക്കുകയാണ്  Kiran.അവന്‍  എന്തിനു  ഒരു  ആത്മഹത്യയെ  കുറിച്ച്  ചിന്തിച്ചു  എന്ന്  അവള്‍ക്കു  എത്ര  ആലോചിച്ചിട്ടും  മനസിലായില്ല . അവനെ  അവള്‍ക്കു  ഇഷ്ടമായിരുന്നു …അവന്‍  പോലും  അറിയാതെ  അവള്‍  അവനെ  സ്നേഹിച്ചിരുന്നു … ഒരിക്കലും  തിരിച്ചു  കിട്ടില്ല  ആ  സ്നേഹം  എന്ന്  അറിഞ്ഞു  കൊണ്ട്  തന്നെ …

     College-ന്റെ  ആദ്യ  ദിവസങ്ങള്‍  അവള്‍ക്കു  പേടി  നിറഞ്ഞതായിരുന്നു . Seniors, ragging….വിചാരിച്ചത്  പോലെ  അധികം  ragging   ഒന്നും  ഉണ്ടായിരുന്നില്ല . Seniors വന്നു ...വെറുതെ  പരിചയപ്പെട്ടു . ചിലരൊക്കെ  juniors   നെ  പേടിപ്പിക്കുന്നുണ്ടായിരുന്നു . 2 ദിവസം  ശരിക്കു   പേടിച്ചാണ്  Kiran college-il ekku വന്നത് . 3rd day lunch break-നു  seniors   class-il വന്നപ്പോഴാണ്  അവള്‍  ആദ്യമായി  അവനെ  കാണുന്നത് .. Rahul… മറ്റു  seniors-നെ  പോലെ  അല്ല ; വലിയ  ബഹളം  ഒന്നും  ഉണ്ടാക്കാത്ത , നല്ലോണം  ചിരിക്കുന്ന  ഒരു  കുട്ടി . Juniors-നെ  പേര്  ചോദിച്ചു  പരിചയപ്പെടുന്നുണ്ടായിരുന്നു  Rahul. അവളോടും  Rahul പേര്  ചോദിച്ചു . ഒരു പക്ഷെ  അതായിരിക്കും  അവര്‍  തമ്മില്‍  ആദ്യമായും  അവസാനമായും  സംസാരിച്ചത് …

     Ragging-ന്റെ  നാളുകള്‍  അവസാനിച്ചപ്പോള്‍  Kiran-നു  college ഒരു  അത്ഭുത വസ്തു  ആയി  മാറി . ഓരോ  ദിവസവും  പുതിയ  പുതിയ  അത്ഭുത ങ്ങള്‍  അവളെ  കാത്തിരുന്നു . Week end-il hostel-il നിന്നും  വീടിലേക്കുള്ള  ആ  നീണ്ട  5 hours യാത്ര  അവള്‍ക്കു  ആദ്യമൊകെ  വളരെ  ബുദ്ധിമുട്ടായിരുന്നു . പിന്നെ  ഒരു  ദിവസം  അവള്‍  കണ്ടു  അവനെ … അവളുടെ  bus-il, അവളുടെ  2 seat അപ്പുറം …!!! പിന്നീട്  എല്ലാ  തവണയും  അവള്‍  bus-il കയറി  എല്ലായിടവും  ഒന്ന്  തിരയും  അവനെ . എന്താണ്  അങ്ങനെ  ചെയ്യാന്‍  കാരണം  എന്ന്  അവള്‍ക്ക്  അറിയില്ലാരുന്നു . അതൊരു  ശീലമായി .. പക്ഷെ  പിന്നീട്  അവള്‍  അവനെ  യാത്രകളില്‍  ഒന്നും  കൂടെ  കണ്ടില്ല …

     എന്തോ ഒരു  ആവേശത്തിനാണ് അവന്റെ  class-ile Neethu-വിനെ  പരിചയപ്പെട്ടതും  company ആയതും . അങ്ങനെയാണ്  അവനെ  കുറിച്ചുള്ള details അവള്‍  അറിയുന്നത് . അവളുടെ  അടുത്ത  district-il ആണ്  അവന്റെ  വീട് . വീട്ടില്‍  അച്ഛന്‍ , അമ്മ , ഒരു  ചേട്ടന്‍  , ചേട്ടന്റെ  wife, ഒരു  അനിയത്തി … ഇതാണ്  അവന്റെ  family. അവനെ  എപ്പോഴാണ്  സ്നേഹിച്ചു  തുടങ്ങിയത്  എന്ന്  അവള്‍ക്കു  അറിയില്ല . എപ്പോഴോ  അവള്‍  സ്നേഹിച്ചിരുന്നു  എന്ന്  അവള്‍  തിരിച്ചറിഞ്ഞത്  seniors-ന്റെ  send_off അടുക്കാറായപ്പോഴാണ് . അവള്‍  ഒരിക്കലും  അവളുടെ സ്നേഹം  അറിഞ്ഞിരുന്നില്ല .. അഥവാ  അറിഞ്ഞാല്‍  താനെ  അത്  അവനെ  അറിയിച്ചിരുന്നില്ല …

     കാലത്ത്  college-il എത്തി  അവനെ  കാണാതിരുന്നപ്പോള്‍ തന്നെ മനസ്സ്  ഒന്ന്  പിടഞ്ഞിരുന്നു . അപ്പൊ  അതിന്റെ  കാരണം  മനസിലായിരുന്നില്ല .. അവന്റെ friends-നെ  കൂടി  കാണാതായപ്പോള്‍ എന്തോ ഒരു  പേടി  മനസ്സില്‍  തോന്നിയതാണ് . Break time-il phone-il Neethu-വിന്റെ 16 missed calls കണ്ടപ്പോള്‍  body തളരുന്നത് പോലെ തോന്നി  അവള്‍ക്കു . Call register എടുത്തു Neethu-വിന്റെ  number search ചെയ്യുമ്പോള്‍  എല്ലാ  ദൈവങ്ങളെയും  വിളിച്ചു  പ്രാര്‍ത്ഥിച്ചിരുന്നു . രണ്ടാമത്തെ  ring-il തന്നെ  Neethu call attend ചെയ്തു . പിന്നെ  എന്താ നടന്നത്  എന്ന്  ഇപ്പോഴും  വ്യക്തമല്ല … മനസ്സിലേക്ക്  ആകെ ഇരുട്ടു കയറി മൂടുന്നത് പോലെ  തോന്നി  അവള്‍ക്ക് 

     എന്തിനു  അവന്‍  അങ്ങനെ  ചെയ്തു  എന്ന്  എത്ര  ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല . ഉറക്കം  വരാത്ത  എത്ര  രാത്രികളില്‍  വെറുതെ  ആത്മഹത്യയെ  കുറിച്ച്  Kiran ചിന്തിച്ചിട്ടുണ്ട് … അപ്പൊ  ഒരിക്കലും  പ്രിയപ്പെട്ടവരില്‍  ആത്മഹത്യ  ഉണ്ടാക്കുന്ന  മുറിവിനെ കുറിച്ച്  ചിന്തിച്ചതെ ഇല്ല . ഇരുട്ടു  കയറിയ  മനസ്സുമായി  ഇരിക്കാന്‍ തുടങ്ങിയിട്ട് സമയം കുറെയായി . Neethu എന്തൊക്കെയോ പറഞ്ഞു phone cut ചെയ്തു .

     അവന്‍  അങ്ങനെ  ചെയ്യാന്‍  ഒരു  കാരണവും  Kiran-നു  ആലോചിച്ചിട്ട്  കിട്ടുന്നുണ്ടായിരുന്നില്ല … സ്വന്തം  ജീവനേക്കാള്‍  അവനെ  അവള്‍  സ്നേഹിച്ചിരുന്നില്ലേ … പിന്നെ  എന്തിനു അവന്‍  ഒരു  ആത്മഹത്യയെ  കുറിച്ച്  ചിന്തിച്ചു... അവളുടെ  മനസ്സ്  വീണ്ടും തിളച്ചു മറിയാന്‍ തുടങ്ങി. കൈയ്യിലിരുന്ന  phone-ന്റെ  screen-il  Neethu-വിന്റെ  പേര്  വീണ്ടും  തെളിയുന്നത്  കണ്ടിട്ടും  ഒന്നും  ചെയ്യാന്‍  പറ്റാത്ത  വിധം  അവളുടെ  കൈകള്‍  മരവിച്ചിരുന്നിരുന്നു … 2nd time Neethu-വിന്റെ  call അവള്‍  attend ചെയ്തു . അവളുടെ  സ്നേഹം  ഒരിക്കലും  അറിയാതെ  അവന്‍  എവിടെയോ  പോയി  എന്ന്  Neethu പറഞ്ഞത്  മാത്രം  അവള്‍  കേട്ടു .. ആരൊക്കെയോ  അവളെ  നിലത്തു  നിന്നും താങ്ങിയെടുത്ത്  table-il കിടത്തി .

     ജീവനേക്കാള്‍ അവനെ സ്നേഹിക്കാന്‍ അവള്‍ ഉണ്ട് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ  അവന്‍ ഇന്ന് എല്ലാവരേം വിട്ടു പോകില്ലായിരുന്നിരിക്കാം ……

Title......


Hai friends......
                  ആദ്യമേ  തന്നെ   ഈ  blog ന്റെ  പേരിനെ  കുറിച്ച്  പറയാം .....ഇതു  ഞാന്‍  blog നു വേണ്ടി  തിരഞ്ഞെടുത്ത  name അല്ല ....ഏതാണ്ട്  1 year മുന്‍പ്  ഞാന്‍  ഒരു  story എഴുതി ....(അബദ്ധവശാല്‍  എഴുതി  എന്നു  പറയുന്നതാവും  രി ...).അത്  colege magazine il കൊടുക്കണം എന്ന്  എനിക്ക്  അതിയായ  ഒരു  ആഗ്രഹം  ഉണ്ടായി ....അതിനു  പറ്റിയ  ഒരു  title തപ്പി  കുറേ  നടന്നു ...കുറേ  പേരോട്  ചോദിച്ചു ...അവസാനം  എന്റെ  ഒരു  friend ആ  story വായിച്ചിട്ട്  പറഞ്ഞു  തന്ന  title ആണ്   "മൊഴികള്‍ക്കപ്പുറ൦ "....thankx to u dear friend.....