മേഘത്തെ നോക്കി നിന്നിട്ടുണ്ടോ?കറുത്ത മഴ മേഘത്തിനെ കുറിച്ചല്ല ഞാൻ പറയുന്നത്.. വെളുത്തു പഞ്ഞി കെട്ട് പോലെ ഇരിക്കുന്ന മേഘത്തിന്റെ കാര്യം ആണ് ഞാൻ ചോദിക്കുന്നത്.... ഇവിടെയും colour discrimination അല്ലേ.... അങ്ങനെ അല്ലാട്ടാ.... കറുത്ത മഴ മേഘത്തിനെ ഞാൻ അങ്ങനെ നോക്കി നിന്നിട്ടില്ല. (നമ്മൾ വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നു, come to the point). സാധാരണ സമയങ്ങളിൽ ആകാശത്തു കാണുന്ന വെളുത്ത പഞ്ഞികെട്ട് പോലെ ഉള്ള മേഘത്തിനെ കുറിച്ചാണ് പറയുന്നത്....
എന്ത് ഭംഗി ആണല്ലേ അങ്ങനെ നോക്കി ഇരിക്കാൻ... പല വലുപ്പത്തിൽ, പല രൂപത്തിൽ ഒക്കെ ഉണ്ടാവും... കുറേ നേരം നോക്കി ഇരുന്നാൽ പല characters നെ കാണാൻ പറ്റും...ഒരുപാട് നേരം നോക്കി ഇരുന്നാൽ നമ്മൾ ആ മേഘത്തിൽ അലിഞ്ഞു ചേരുന്ന പോലെ തോന്നും... എനിക്ക് തോന്നാറുണ്ട്, എല്ലാവർക്കും തോന്നുമോ എന്ന് എനിക്ക് അറിയില്ല....എന്നെ പോലെ ഉള്ള ചുരുക്കം ചിലർക്കെങ്കിലും അതിനുള്ള കഴിവ് ഉണ്ടാവുമായിരിക്കും അല്ലേ...🤭🤭
Degree പഠിക്കുമ്പോൾ രണ്ടു ദിവസം പോലും leave കിട്ടുമ്പോൾ രാവിലെ ആലുവയിൽ നിന്നും ബസിൽ വീട്ടിലേക്കു വരുമ്പോൾ window side seat ൽ ഇരുന്ന് ഉള്ള ksrtc യാത്ര, എത്ര നേരം മേഘങ്ങളെ നോക്കി ഇരുന്നാലും ഒരിക്കലും മതി വരാറില്ലായിരുന്നു... mobile ഒന്നും ഇല്ലായിരുന്നത് കൊണ്ട് ഒരുപാട് time ഇതിനൊക്കെ കിട്ടുമായിരുന്നു.. അതൊക്കെ ഒരു കാലം.... ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ കാലം...
ഇന്നത്തെ പല കാര്യങ്ങളും ഭാവിയിൽ ഇത് പോലെ ആരെങ്കിലും ഒക്കെ ഓർക്കുമായിരിക്കും അല്ലേ...ആ ആർക്കറിയാം.... 😊
ചില കാര്യങ്ങള്‍ക്ക് ഓര്‍മകളില്‍ ആണ് കൂടുതല്‍ ഭംഗി
ReplyDeleteYeah... Ofcourse..... 👍
Delete😍
ReplyDelete