Saturday, 14 December 2024

I love you DECEMBER

"I love you December....

നിനക്കെന്തു ഭംഗി...."


ഒരു പാട്ട് ഉണ്ടല്ലോ ഇങ്ങനെ.... ശരിയല്ലേ.... ഡിസംബറിന് ഒരു പ്രേത്യേക ഭംഗി അല്ലേ.... എനിക്ക് തോന്നിയിട്ടുണ്ട്....

ക്രിസ്മസ് വരാൻ പോകുന്നു, തണുപ്പ് കാലം, vacation പിന്നെ എന്റെ birthday month.... അങ്ങിനെ എന്തൊക്കെ പ്രത്യേകതകൾ ആണ് ഡിസംബറിന്.... ഒരു പ്രേത്യേക കാറ്റ് വീശാറുണ്ട് ഡിസംബറിൽ... എനിക്ക് അത് ഭയങ്കര ഇഷ്ടം ആണ്... 


സാധാരണ ധനു മാസവും ഡിസംബറും ഒരുമിച്ചാണ് വരാറ്.... പക്ഷെ ഈ തവണ ഡിസംബറിന് ദൃധി കൂടിയതാണോ അതോ ധനു late ആയതാണോ ആവോ, ഡിസംബർ പകുതി ആയപ്പോഴാണ് ധനു മാസം വരുന്നത്...നാളെ ആണ് ധനു ഒന്നാം തീയതി....നാളെ ആണ് December 16...എന്റെ birthday.... പറയത്തക്ക ആഘോഷങ്ങൾ ഒന്നും ഉണ്ടാവാറില്ലെങ്കിലും എനിക്ക് എന്തോ ആ ദിവസം ഭയങ്കര special ആണ്.... എന്തോ ഒരു special feeling ആണ് ആ ദിവസത്തിന്... 

ചിലർ പറയും birthday എന്നാൽ പുതിയ ഒരു വയസ് തുടങ്ങുന്നതാണെന്ന്, ചിലർ പറയും ഒരു വയസും കൂടി കഴിഞ്ഞു പോയി എന്ന്.... ആദ്യത്തേത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.... അതിനല്ലേ ഒരു +ve touch ഉള്ളത്....


എന്തായാലും നാളെ മുതൽ ഞാൻ miss ചെയ്യുന്ന ആ തണുത്ത ധനു മാസ കാറ്റിന്റെ കാലം തുടങ്ങുമോ ആവോ....നോക്കാം....

2 comments: