Monday, 3 January 2022

"ഉയിരേ..."

 ഇത് ഒരു film review ഒന്നും അല്ല...പക്ഷേ ഈ അടുത്ത് കണ്ട ഒരു film ലെ ഒരു scene നെ കുറിച്ച് എഴുതാം എന്ന് കരുതി...

ഒരു പ്രണയം ആണ് വിഷയം. പക്ഷേ തുറന്നു പറയാത്ത പ്രണയം ആണ്...28 വർഷം ഒരാളെ സ്നേഹിക്കുക, അതും അയാളോട് പറയാതെ, മാറിനിന്നിട്ട്....28 വർഷത്തിന് ശേഷം പറയാതെ തന്നെ അയാൾ അതു അറിയുമ്പോൾ ഉള്ള ഒരു സന്തോഷം വളരെ വ്യക്തമായി ആ മുഖത്തു നിന്നും വായിച്ചെടുക്കാം... എന്നാൽ ആ സന്തോഷത്തിനു നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു... ആ scene ഉം അപ്പോൾ ഉള്ള ഒരു പാട്ടും ശരിക്കും haunting ആണ്...

തിരിച്ചറിയാത്ത സ്നേഹം എന്നും മനസ്സിന്റെ വിങ്ങലാണ് എന്ന് എവിടെയോ വായിച്ചതു ശരിയായിരിക്കും അല്ലേ...തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ആത്മാർഥമായി പ്രണയിക്കുന്നവരെ എന്ത്‌ പേരിട്ടു വിളിക്കണം...???തിരിച്ചു കിട്ടില്ല എന്ന് അറിയുമ്പോൾ acid ഒഴിക്കാൻ നടക്കുന്ന സമൂഹത്തിൽ തന്നെ ഇങ്ങനെയും ആളുകൾ ഉണ്ട് എന്ന് അറിയുന്നത് തന്നെ ഒരു സുഖമല്ലേ.....

No comments:

Post a Comment