Friday, 14 January 2022

"ചവറു പെറുക്കി "

Title കണ്ടിട്ട് മുഖം ചുളിക്കണ്ട, ഈ topic കുറച്ചു ദിവസമമായി മനസ്സിൽ കിടക്കുന്നു. അതു കൊണ്ട് ഇപ്പോൾ എഴുതുന്നു. മനസ്സിനെ കുറിച്ച് ഏതോ വിവരമുള്ള ഒരു sir ഒരു class ൽ പറഞ്ഞ കാര്യം ആണ് ഇത്... നമ്മുടെ മനസ്സ് ശരിക്കും ഒരു ചവറു പെറുക്കി ആണ് എന്ന്. ശരിയാണോ? ശരിയല്ലെന്നു തോന്നാം.. പക്ഷേ ഇത് വളരെ ശരിയാണ്...

ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും സംഭവിക്കാം. എന്നാൽ നമ്മുടെ മനസ്സ് ചീത്ത കാര്യങ്ങൾ ആണ് മനസ്സിൽ deposite ചെയ്യുക.. ഓരോ ദിവസവും നടക്കുന്ന സംഭവങ്ങളിൽ നിന്നും ചീത്ത കാര്യങ്ങൾ മാത്രം നോക്കി എടുത്തു മനസ്സ് deposite ചെയ്തു കൊണ്ടേ ഇരിക്കും... ചീത്ത വസ്തുക്കൾ deposite ചെയ്തു വച്ചാൽ എന്താണ് ഉണ്ടാവുക??? ആ സ്ഥലം മൊത്തം കുറച്ചു നാൾക്കുള്ളിൽ ചീഞ്ഞു നാറാൻ തുടങ്ങും... ഇത് തന്നെ ആണ് മനസ്സിന്റെ കരുത്തിലും സംഭവിക്കുന്നത്... നല്ല കാര്യങ്ങൾ നമ്മൾ വേഗം മറന്നു പോകും.... എന്നാൽ നമുടെ ജീവിതത്തിൽ ഉണ്ടായ ചീത്ത കാര്യങ്ങൾ നമ്മൾ ഒരിക്കലും മറക്കില്ല..... മനസ്സ് ആണെങ്കിൽ ഓരോ ദിവസവും എന്തെങ്കിലും ചീത്ത കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു നടക്കും. അതു മാത്രം പെറുക്കി എടുത്തു deposite ചെയ്യാൻ...ഒരു ചവറു പെറുക്കിയെ പോലെ....

അപ്പോൾ എന്ത്‌ ചെയ്യണം???എല്ലാവരും മനസ്സിന്റെ ചവറു പെറുക്കി സ്വഭാവം കണ്ടു പിടിച്ചു ഓടിച്ചു വിടണം... 🤪എന്നിട്ട് നമ്മുടെ life ൽ സംഭവിച്ച നല്ല കാര്യങ്ങൾ ഇടക്കിടക്ക് ഓർക്കണം..... അപ്പോൾ അറിയാതെ നമ്മുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടരും.... മനസ്സ് ചവറു പെറുക്കി സ്വഭാവം കളഞ്ഞിട്ടു ഈ ചിരിയുടെ കാരണത്തിനെ തേടി പോകും.... മനസ്സ് മുഴുവൻ ഇങ്ങനെ ചിരിയുടെ കാരണങ്ങൾ നിറഞ്ഞിരിക്കുമ്പോൾ ചവറിനു ഇരിക്കാൻ സ്ഥലം ഉണ്ടാവില്ല മനസ്സിൽ.... എങ്ങനെ ഉണ്ട് എന്റെ idea???? 🤪🤪🤪

Thursday, 6 January 2022

"Age is just a number "

 "Age is just a number " ശരിയാണോ...??? പണ്ട് degree പഠിക്കുമ്പോൾ ഒരു english chaptor ഉണ്ടായിരുന്നു. അതിന്റെ title ആണ് ഇത്. അന്ന് ഇതിനെ കുറിച്ച് അത്രക്കൊന്നും ചിന്തിച്ചിരുന്നില്ല... But ഇപ്പോൾ ആലോചിക്കുമ്പോൾ ശരിയാണെന്നു തോന്നുന്നു.... Age വെറും ഒരു number മാത്രം ആണെന്ന്...

വയസ് കൂടുന്നത് ഇഷ്ടപ്പെടുന്നത്‌ birth day ടെ  ദിവസം മാത്രം അല്ലേ?മനസ്സിന് പ്രായമാവുന്നത് വരെ എല്ലാവരും ചെറുപ്പമല്ലേ...എല്ലാവരുടെ ഉള്ളിലും കുറുമ്പും കുസൃതിയും ഉള്ള ഒരു കുട്ടി ഉണ്ട്...ചിലർ അതിനെ എപ്പോഴും അടക്കി നിർത്തി സീരിയസ് ആയി അഭിനയിക്കും... ചിലർ ആ കുട്ടിയെ അതു പോലെ തന്നെ പറക്കാൻ വിടും... അങ്ങനെ ഉള്ളവർക്ക് എല്ലാവരോടും ചിരിച്ചു സംസാരിക്കാൻ പറ്റും.ആ ഒരു കുസൃതി കുട്ടിയെ ജീവിതത്തിൽ ഉടനീളം കൂടെ കൂട്ടുന്നവർക്ക് ഒരിക്കലും പ്രായം ആയി എന്ന് തോന്നില്ല....മനസ്സിൽ എന്നും പ്രണയം സൂക്ഷിക്കുന്നവർക്ക് എന്നും ആ ഒരു +ve energy ഉണ്ടായിരിക്കും.

എല്ലാവരോടും ചിരിച്ച മുഖത്തോട് കൂടി, ദേഷ്യപ്പെടാതെ   സംസാരിക്കാൻ കഴിയുക എന്ന് പറയുന്നത് ഒരു പ്രേത്യേക കഴിവ് തന്നെ ആണ്...എല്ലാവരോടും അങ്ങനെ പെരുമാറാൻ പറ്റുന്ന ആരെങ്കിലും ഉണ്ടാവുമോ ഈ ലോകത്ത്??? ആർക്കറിയാം....???

Monday, 3 January 2022

"ഉയിരേ..."

 ഇത് ഒരു film review ഒന്നും അല്ല...പക്ഷേ ഈ അടുത്ത് കണ്ട ഒരു film ലെ ഒരു scene നെ കുറിച്ച് എഴുതാം എന്ന് കരുതി...

ഒരു പ്രണയം ആണ് വിഷയം. പക്ഷേ തുറന്നു പറയാത്ത പ്രണയം ആണ്...28 വർഷം ഒരാളെ സ്നേഹിക്കുക, അതും അയാളോട് പറയാതെ, മാറിനിന്നിട്ട്....28 വർഷത്തിന് ശേഷം പറയാതെ തന്നെ അയാൾ അതു അറിയുമ്പോൾ ഉള്ള ഒരു സന്തോഷം വളരെ വ്യക്തമായി ആ മുഖത്തു നിന്നും വായിച്ചെടുക്കാം... എന്നാൽ ആ സന്തോഷത്തിനു നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു... ആ scene ഉം അപ്പോൾ ഉള്ള ഒരു പാട്ടും ശരിക്കും haunting ആണ്...

തിരിച്ചറിയാത്ത സ്നേഹം എന്നും മനസ്സിന്റെ വിങ്ങലാണ് എന്ന് എവിടെയോ വായിച്ചതു ശരിയായിരിക്കും അല്ലേ...തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ആത്മാർഥമായി പ്രണയിക്കുന്നവരെ എന്ത്‌ പേരിട്ടു വിളിക്കണം...???തിരിച്ചു കിട്ടില്ല എന്ന് അറിയുമ്പോൾ acid ഒഴിക്കാൻ നടക്കുന്ന സമൂഹത്തിൽ തന്നെ ഇങ്ങനെയും ആളുകൾ ഉണ്ട് എന്ന് അറിയുന്നത് തന്നെ ഒരു സുഖമല്ലേ.....