2014 January ൽ ആണ് last post ഇട്ടത്. ഇന്നു ഇപ്പൊ 2021 december 18.നീണ്ട 7 വർഷങ്ങൾക്കു ശേഷം വീണ്ടും ബ്ലോഗ് എഴുതി തുടങ്ങുന്നു. ആലോചിക്കുമ്പോൾ തന്നെ എന്തൊരു സുഖം. വീണ്ടും ബ്ലോഗ് എഴുതുന്നതിനെ കുറിച്ച് ഇടക്കൊക്കെ ആലോചിക്കാറുണ്ടായിരുന്നു. But എന്തോ ഒരു മടി പുറകിലേക്ക് വലിക്കുന്നത് പോലെ ആയിരുന്നു....എന്നെയും എന്റെ ബ്ലോഗിനെയും ഞാൻ പോലും മറന്നു പോയപ്പോൾ എന്നോട് വീണ്ടും എഴുതണം എന്ന് പറയുന്ന ഒരു ശബ്ദം. ആർക്കു വേണ്ടിയും അല്ല, ആ ശബ്ദത്തിന് വേണ്ടി ഇന്ന് ബ്ലോഗ് എഴുതി തുടങ്ങിയിരിക്കുന്നു.
എഴുതാൻ തീരുമാനിച്ചപ്പോൾ എന്ത് എഴുതണം എന്ന് ഒരു idea യും ഇല്ലായിരുന്നു. അതു പിന്നെ എപ്പോഴും അങ്ങിനെ ആണല്ലോ.... ഒരു content കിട്ടിയിട്ട് എഴുതൽ അല്ലല്ലോ പരിപാടി. ചുമ്മാ അങ്ങ് എഴുതി തുടങ്ങും.... അപ്പോൾ മനസ്സിൽ വരുന്നത് ഏഴുതും.
ലൈഫ് full ബിസി ആയിരിക്കുന്നു. എല്ലാ തിരക്കുകളിൽ നിന്നും ഒരു ദിവസം മാറി നിക്കണം. ആരോടും പറയാതെ ഫോൺ പോലും എടുക്കാതെ എവിടെങ്കിലും പോയി ഒളിച്ചിരിക്കണം. ആരെങ്കിലും അന്വേഷിച്ചു വരുമോ എന്ന് നോക്കാൻ... ഇതു വായിക്കുമ്പോൾ നാട് വിട്ടു പോകാൻ ഉള്ള ഒരു പ്ലാൻ ആയി ആർക്കും തോന്നരുത് ട്ടാ.... തല്ക്കാലം അങ്ങിനെ ഒരു ഉദ്ദേശ്യം ഇല്ല...
എനിക്ക് തോന്നുന്നു ഇങ്ങനെ ഒരു ആഗ്രഹം ഒരിക്കൽ എങ്കിലും തോന്നാത്ത ആരും ഉണ്ടാവില്ല എന്ന്.ആരെങ്കിലും അന്വേഷിച്ചു വരുമായിരിക്കും അല്ലേ.... ആർക്കറിയാം......
No comments:
Post a Comment