Wednesday, 30 November 2011

"You Are My One & Only..."


വേര്‍പാട് എന്നും ദുഃഖമാണ്;അത് അര നിമിഷതെതക്കായാലും ഒരു ആയുഷ്ക്കാലതെതക്കായാലും... ഒരുപാട് സ്നേഹിച്ചിട്ടു ഒരു ദിവസം അകന്നു പോകുന്ന വേദനജീവിതത്തില്‍ ഒറ്റപ്പെടല്‍ വരുത്തുന്ന മുറിവ് ഒരിക്കലും ഉണങ്ങാതതതാണ്കാലം മനസ്സിന്‍റെ മുറിവുകളെ ഉണക്കും എന്ന് പറയുന്നത് ഒരു പരിധി വരെ മാത്രമേ സത്യമായുള്ളൂ .ചില മുറിവുകള്‍ക്ക്‌ കാലം ചെല്ലുംതോറും വേദന കൂടിക്കൊണ്ടേ ഇരിക്കും.

ജീവിതത്തിനോട് ഏറ്റവും അടുത്ത് നിന്നിരുന്ന ഒരാള്‍ നമ്മെ വിട്ടു പിരിയുക എന്നത് ചിന്തിക്കാവുന്നതിനും അപ്പുറമാണ് .മരണം, എത്ര ക്രൂരമായ അവസ്ഥയാണ്ചിലര്‍ക്ക് അതൊരു അനുഗ്രഹവും . പ്രീയപ്പെട്ട ആള് മരിച്ചു പോവുക, അയാളെ ഇനി ഒരിക്കലും കാണാന്‍ കൂടി പറ്റാതാവുക,  ശബ്ദം ഇനി ഒരിക്കലും കേള്‍ക്കാതാവുക, ഇതൊക്കെ ചിന്തിക്കാന്‍ കൂടി എത്ര ബുദ്ധിമുട്ടാണ് . എത്രമാത്രം വേദനയാണ് മരണം ഓരോരുത്തര്‍ക്കും തരുന്നത് . ഇഷ്ടപ്പെടുന്ന ആള്  ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ ജീവിച്ചിരിക്കുന്നു എങ്കില്‍ ഇനിയൊരിക്കല്‍  ശബ്ദം എങ്കിലും ഒന്ന് കേള്‍ക്കാം എന്ന പ്രതീക്ഷയുണ്ടാവും .എന്നാല്‍ ആ ആള് മരിച്ചു പോവുക എന്ന് പറയുമ്പോള്‍.....
         
ഒരു ജീവിതം... കുറച്ചു നാളുകള്‍... ഒരുപാട് ദുഃഖങ്ങള്‍... കുറച്ചു സന്തോഷം... മരണം... ഇതാണോ ഒരു മനുഷ്യന്‍........‍ 

1 comment:

  1. മൊഴികള്‍ക്കപ്പുറം നിങ്ങളുടെ ജീവിത കഥയാണോ...? ഈ നിരാശകളെക്കുറിച്ച് എഴുതാതെ നല്ല അനുഭവങ്ങള്‍ എഴുതൂ... എഴുത്തു നന്നായിരിക്കുന്നു. കോളേജില്‍ പടിക്കുന്ന കാലത്തു രസകരമായ അനുഭവങ്ങള്‍ പങ്കു വെക്കൂ.. be positive.
    word verification മാറ്റൂ... ആളുകള്‍ കമന്റു ചെയ്യാന്‍ മടിക്കും.

    ReplyDelete