Saturday, 14 December 2024

I love you DECEMBER

"I love you December....

നിനക്കെന്തു ഭംഗി...."


ഒരു പാട്ട് ഉണ്ടല്ലോ ഇങ്ങനെ.... ശരിയല്ലേ.... ഡിസംബറിന് ഒരു പ്രേത്യേക ഭംഗി അല്ലേ.... എനിക്ക് തോന്നിയിട്ടുണ്ട്....

ക്രിസ്മസ് വരാൻ പോകുന്നു, തണുപ്പ് കാലം, vacation പിന്നെ എന്റെ birthday month.... അങ്ങിനെ എന്തൊക്കെ പ്രത്യേകതകൾ ആണ് ഡിസംബറിന്.... ഒരു പ്രേത്യേക കാറ്റ് വീശാറുണ്ട് ഡിസംബറിൽ... എനിക്ക് അത് ഭയങ്കര ഇഷ്ടം ആണ്... 


സാധാരണ ധനു മാസവും ഡിസംബറും ഒരുമിച്ചാണ് വരാറ്.... പക്ഷെ ഈ തവണ ഡിസംബറിന് ദൃധി കൂടിയതാണോ അതോ ധനു late ആയതാണോ ആവോ, ഡിസംബർ പകുതി ആയപ്പോഴാണ് ധനു മാസം വരുന്നത്...നാളെ ആണ് ധനു ഒന്നാം തീയതി....നാളെ ആണ് December 16...എന്റെ birthday.... പറയത്തക്ക ആഘോഷങ്ങൾ ഒന്നും ഉണ്ടാവാറില്ലെങ്കിലും എനിക്ക് എന്തോ ആ ദിവസം ഭയങ്കര special ആണ്.... എന്തോ ഒരു special feeling ആണ് ആ ദിവസത്തിന്... 

ചിലർ പറയും birthday എന്നാൽ പുതിയ ഒരു വയസ് തുടങ്ങുന്നതാണെന്ന്, ചിലർ പറയും ഒരു വയസും കൂടി കഴിഞ്ഞു പോയി എന്ന്.... ആദ്യത്തേത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.... അതിനല്ലേ ഒരു +ve touch ഉള്ളത്....


എന്തായാലും നാളെ മുതൽ ഞാൻ miss ചെയ്യുന്ന ആ തണുത്ത ധനു മാസ കാറ്റിന്റെ കാലം തുടങ്ങുമോ ആവോ....നോക്കാം....

Thursday, 5 September 2024

തള്ള വൈബ്

 "തള്ള വൈബ് "


നല്ല title അല്ലേ... ഇപ്പോൾ കുറച്ചു നാൾ ആയിട്ടുള്ളു ഞാൻ ഈ ഒരു വാക്ക് കേട്ടു തുടങ്ങീട്ട്....

പണ്ടൊക്കെ ഒരുപാട് വായ്‌നോക്കിയിരുന്നതാ.... ഭംഗിയുള്ള എന്തു കണ്ടാലും എല്ലാവരും നോക്കില്ലേ, ഞാനും അങ്ങിനെ ആയിരുന്നു.... അതിനെ എന്റെ ഭാഷയിൽ വായ്നോട്ടം എന്നാണ് ഞാൻ പറഞ്ഞിരുന്നത്.... കാര്യങ്ങൾ നമ്മൾ പറയുന്ന രീതിയിൽ മനസ്സിലാക്കുന്ന ആളുകളോട് വേണം പറയാൻ.... അല്ലാത്തവരൊക്കെ കഴുതകളാണ്.....

നമ്മൾ പറഞ്ഞു വന്നത് തള്ള വൈബിനെ കുറിച്ചല്ലേ.... ഇടക്ക് വിഷയത്തിൽ നിന്നും വ്യതിചലിച്ചോ.....

"ശ്രദ്ധിക്കണ്ടേ അംബാനെ..... "

ഇപ്പോ കുറെ നാളായി വായ്‌നോക്കാൻ ഒന്നും ഒരു interest ഇല്ല എന്ന് ആരോടോ പറഞ്ഞപ്പോൾ കിട്ടിയ മറുപടി "വയസായില്ലേ, അത് കൊണ്ടാവും " എന്നാണ്.... ഇതിനെ ആണോ ഈ തള്ള വൈബ് എന്ന് പറയുന്നത്....

ഞാൻ വിശ്വസിക്കുന്നത് നമ്മൾ നമുക്ക് തീരുമാനിക്കുന്ന വയസാണ് നമ്മുടേത് എന്നാണ്..... മനസ്സിലായില്ലാ????

അതായത് ഉത്തമാ.... 40 വയസ് ഉള്ള ഒരാളുടെ മനസ്സിൽ 20 വയസ്സിന്റെ ചെറുപ്പം ആണെങ്കിൽ അയാൾക്ക്‌ 20 തന്നെ ആണ് വയസ്.... മനസ്സിൽ എന്നും ചെറുപ്പം സൂക്ഷിച്ചാൽ age is just a number....

 (വയസ്സായി എന്ന് കൊന്നാലും സമ്മതിക്കില്ല ഞാൻ 🤭🤭)