(ഒരുപാടു വിഷയങ്ങൾ കുറേ നാളായി മനസ്സിൽ വരുന്നു. ഒന്നും full അല്ല... അതാണ് എഴുതാൻ മടിച്ചത്. പിന്നെ കരുതി എല്ലാം കൂടി ഒരുമിച്ചു എഴുതാം എന്ന്. അതാണ് ഈ പലവക 🤣🤣🤣 don't misunderstand me yee...)
എന്നെ ഏറ്റവും കൂടുതലായി അറിയുന്നത് എനിക്ക് തന്നെ ആണ്.... ശരിയല്ലേ.... നമ്മളെ ഓരോരുത്തരെയും അവരവർക്കു തന്നെ അല്ലേ നല്ലോണം അറിയുന്നത്... നമ്മൾ ഇടക്ക് പറയാറില്ലേ എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് അവനാണ് അല്ലെങ്കിൽ അവളാണ് എന്നൊക്കെ....അല്ലെങ്കിൽ എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാൾ ഉണ്ട് എന്നൊക്കെ.....അത് തെറ്റല്ലേ.... എത്ര അടുത്ത സുഹൃത്ത് ആണെന്ന് പറഞ്ഞാലും അവരു പോലും അറിയാത്ത ഒരു കാര്യം എങ്കിലും എല്ലാവർക്കും ഉണ്ടാവില്ലേ??? നമുക്ക് മാത്രം അറിയുന്നത്...
ഓരോരുത്തരുടെയും വേദനകളും സന്തോഷങ്ങളും അവരവർക്കു മാത്രം ആണ് full ആയി അറിയാൻ കഴിയുക.... ഒരു പരിധി വരെ നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം... നമ്മുടെ സന്തോഷം വേറെ ഒരാൾ കാരണം ഉണ്ടാവണം അല്ലെങ്കിൽ മറ്റൊരാൾ ആണ് നമ്മളെ സന്തോഷിപ്പിക്കേണ്ടത് എന്ന് ചിന്തിക്കുന്നത് എത്ര മണ്ടത്തരം ആണ്...നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെ ആയിരിക്കണം. അത് വേറെ ഒരാളുടെ കയ്യിൽ ആവരുത്....വലിയ വലിയ കാര്യങ്ങൾ വേണം എന്നില്ല,ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിച്ചാൽ മതി...
ഒരുപാടു നുണകൾ ജീവിതത്തിൽ പറയാതിരിക്കാൻ ശ്രമിക്കുക.... ഒരിക്കലും ഒരു നുണയും പറയാതെ ഇരിക്കാൻ അല്ലാട്ടാ.... അത് ആർക്കും പറ്റും എന്ന് തോന്നുന്നില്ല.... മറ്റാർക്കും ദോഷം വരാത്ത ചെറിയ കള്ളം പറയുന്നത് കൊണ്ട് കുഴപ്പമില്ല എന്നാണല്ലോ ശാസ്ത്രം.... (ചുമ്മാ ശാസ്ത്രത്തിനെ കൂട്ട് പിടിക്കാം 🤣) കള്ളങ്ങൾ പറഞ്ഞാൽ പിന്നീട് വീണ്ടും പറയേണ്ടി വന്നാൽ ചിലപ്പോൾ തെറ്റിപോകാം... സത്യം ആണ് പറയുന്നതെങ്കിൽ ഏത് കാലത്തും അത് പറയുമ്പോൾ തെറ്റില്ല....വിവരമുള്ള ആരൊക്കെയോ പറഞ്ഞു കേട്ടതാണ്.... ശരിയല്ലേ....
സങ്കടത്തിന്റെ നിറം കറുപ്പാണോ? കുറേ പേരോട് ചോദിച്ചു നോക്കി... അതിൽ ഒരുപാട് പേരും പറഞ്ഞത് കറുപ്പ് ആണെന്നാണ്.... ശരിയാണോ? എനിക്കറിയില്ല.... അങ്ങിനെ ആണെങ്കിൽ സന്തോഷത്തിന്റെ നിറം വെളുപ്പ് ആവേണ്ടതല്ലേ.... എന്നിട്ടും ഒരുപാടു സങ്കടം ഉള്ള സന്ദർഭങ്ങളിൽ വെളുപ്പ് നിറം ഉപയോഗിക്കാറുണ്ടല്ലോ.... അപ്പോൾ സങ്കടത്തിന്റെ നിറം വെളുപ്പാണോ?ആകെ കൺഫ്യൂഷൻ ആയല്ലോ...
സങ്കടത്തിന്റെ നിറം കറുപ്പ് ആണെങ്കിൽ സന്തോഷത്തിന്റെ നിറം എങ്ങനെ വെളുപ്പ് ആവും?
ReplyDelete