Sunday, 16 October 2022

Wished a lot to speak

" Wished a lot to speak"


Title സ്വന്തം സൃഷ്ടി അല്ലട്ടാ.... മോഷണം ആണ്... 🤪

എന്തായാലും എല്ലാവരും ഒരിക്കൽ എങ്കിലും ഓർത്തിട്ടുണ്ടാവും ഈ വിഷയത്തെ പറ്റി. ഞാൻ ഒരുപാട് തവണ... കാരണം എനിക്ക് സംസാരിക്കാൻ ഭയങ്കര ഇഷ്ടം ആണ്...അത് ഇന്ന വിഷയം ആവണം എന്നൊന്നും ഇല്ല, എനിക്ക് interest ഉള്ള ഏത് വിഷയം ആയാലും മതി... നമുക്ക് എപ്പോഴും എല്ലാ കാര്യങ്ങളും മുഴുവനായി പറഞ്ഞു തീർക്കാൻ പറ്റാറുണ്ടോ??? ചില കാര്യങ്ങൾ പറഞ്ഞു മുഴുവൻ ആക്കാൻ പറ്റാതെ നിർത്തിയിട്ടുണ്ടാവില്ലേ ആരെങ്കിലും.... പിന്നീട് അത് മുഴുവൻ പറയാമായിരുന്നു എന്ന് ചിന്തിച്ചു വിഷമിച്ചിട്ടുണ്ടോ? എന്താ അങ്ങനെ സംഭവിക്കുന്നത്...???


ഇനി, പറയാനുള്ളത് മുഴുവൻ പറയാൻ തയ്യാറാണെങ്കിലും അത് കേൾക്കാൻ ആളില്ലാത്ത അവസ്ഥ അനുഭവിച്ചിട്ടുണ്ടോ?നമ്മുടെ എല്ലാ കാര്യങ്ങളും പറയാനും നമ്മളെ കേൾക്കാനും ഒരാളെങ്കിലും ഉണ്ടാവുക എന്നത് വലിയ കാര്യമാണ്. കാരണം ഇപ്പൊ ആർക്കും സമയം ആണ് ഇല്ലാത്തത്... എന്തിനും ഏതിനും സമയം ഇല്ല... എല്ലാവരും തിരക്കിലാണ്. ആർക്കും ആരെയും കേൾക്കാൻ സമയം ഇല്ല...എന്തെങ്കിലും ഒരു സന്തോഷം വരുമ്പോൾ, അല്ലെങ്കിൽ സങ്കടം വരുമ്പോൾ അതൊന്നു തുറന്നു പറയാൻ ആരെങ്കിലും ഉണ്ടാവുക എന്നത് ഒരു സുഖമല്ലേ...


സന്തോഷം പങ്കുവക്കുമ്പോൾ അത് ഇരട്ടിയാവും. സങ്കടം പങ്കുവക്കുമ്പോൾ അത് പകുതിയായി കുറയും.

അങ്ങിനെ അല്ലേ ഇതിന്റെ ഒരു ഇത്???🤪

2 comments:

  1. തന്നെ തന്നെ അത് തന്നെയാണ് ഇതിന്റെ ഒരു അത്‌ 😊

    ReplyDelete