Thursday, 28 April 2022

മരം പെയ്യുമ്പോൾ

Note : ഈ പോസ്റ്റിന്റെ ജീവൻ or ത്രെഡ്  മിസ്സിംഗ്‌ ആണ്. അത് എന്താണെന്നു എനിക്കും അറിയില്ല... ആർക്കെങ്കിലും കിട്ടിയാൽ തിരിച്ചു തരണം എന്നു അഭ്യർത്ഥിക്കുന്നു 🤪🤪🤪

മരം പെയ്യുമ്പോൾ 

ഓരോ മരത്തിലെ ഇലകക്കും ഓരോ ജീവിതം ഉണ്ട്. അത് തളിർത്തു ഇലയായി പഴുത്തു കൊഴിയുന്നു. പഴുത്ത ഇല കൊഴിയുമ്പോൾ പച്ച ഇല ചിരിക്കും എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ.... ഇലകൾ കൊഴിയുമ്പോൾ ബാക്കി ഉള്ള ഇലകൾ ചിരിക്കുന്നതായാണോ കരയുന്നതായാണോ നിങ്ങൾക്കു തോന്നിയിട്ടുള്ളത്...മരങ്ങളുടെ ഭാഷ നമുക്കു മനസിലായിരുന്നെങ്കിൽ ഇതിനു ഉത്തരം കിട്ടിയേനെ അല്ലേ....

രണ്ടു സൈഡിലും നിറയെ ഇലകളുള്ള മരങ്ങൾ നിൽക്കുന്ന സ്ഥലത്തു കൂടി നടന്നിട്ടുണ്ടോ? നിറയെ പച്ച ഇലകളും പഴുത്ത ഇലകളും...... ഒരു ചെറിയ കാറ്റ് വീശുമ്പോഴേക്കും പഴുത്ത ഇലകൾ എല്ലാം നമ്മുടെ തലയിലും നടക്കുന്ന വഴിയിലും വീഴാറില്ലേ... നല്ല രസമല്ലേ അങ്ങനെ നടക്കാൻ.... ആ പഴുത്ത ഇലകൾക്ക് നമ്മളോടുള്ള ഇഷ്ടം കൊണ്ട് നമ്മുടെ അടുത്തേക്ക് വരുന്നതാണോ അതോ മരത്തിൽ നിന്നും വേർപെട്ട് പോകാൻ ഇഷ്ടപ്പെടാതെ സങ്കടപ്പെട്ടു കൊണ്ട് താഴേക്കു കൊഴിഞ്ഞു വീഴുന്നതാണോ... ആ..... ആർക്കറിയാം അല്ലേ....

Friday, 8 April 2022

മഴ

 മഴ.....

 കേൾക്കുമ്പോൾ തന്നെ ഒരു കുളിര് ആണല്ലേ... മഴ നനഞ്ഞു നടക്കാൻ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ? പ്രേത്യേകിച്ച് കുട്ടികൾ. കുട്ടികൾ മാത്രമല്ല കുട്ടികളുടെ മനസ്സുള്ള വലിയവർക്കും മഴ നനഞ്ഞു നടക്കാൻ ഇഷ്ടം ആയിരിക്കും...

നല്ല മഴ ഉള്ള ഒരു വൈകുന്നേരം കാറിൽ ചെറിയ ശബ്ദത്തിൽ ഏതെങ്കിലും പാട്ടും വച്ച് window ന്റെ ഗ്ലാസിൽ കൂടി ആകാശത്തേക്ക് നോക്കി ഇരുന്നുകൊണ്ട് യാത്ര ചെയ്യാൻ ഇഷ്ടം അല്ലാത്തവർ ഉണ്ടാകുമോ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്... ഇത് വായിക്കുമ്പോൾ  ആ situation visualize ചെയ്തില്ലേ???

അതു പോലെ നല്ല മഴ പെയ്യുമ്പോൾ ഒരു ഗ്ലാസ്‌ കട്ടൻ ചായയും കുറച്ചു കടല വറുത്തതും കൊറിച്ചു കൊണ്ട് മഴ കണ്ടിരിക്കാൻ ഇഷ്ടം ഇല്ലാത്തവർ ചുരുക്കമായിരിക്കും.നല്ല മഴയത്തു ice cream കഴിച്ചിട്ടുണ്ടോ?മഴ കണ്ടു കൊണ്ടിരുന്നിട്ടു ചൂട് ബിരിയാണി കഴിച്ചിട്ടുണ്ടോ? അതിന്റെ ഒക്കെ രസം ഒന്നു വേറെ തന്നെയാണ്...

 ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ മാത്രമാണ്. ഒരാളുടെ ഇഷ്ടങ്ങൾ തന്നെ ആയിരിക്കണം മറ്റൊരാളുടെ എന്നില്ലല്ലോ...ഇത് പോലുള്ള കുഞ്ഞു കുഞ്ഞു രസങ്ങൾ ആസ്വദിച്ചില്ലെങ്കിൽ ആരോ പറഞ്ഞ പോലെ അങ്ങ് ചെല്ലുമ്പോൾ ദൈവം ചോദിക്കും "ഇതൊന്നും ആസ്വദിക്കാതെ എന്ത്‌ ഉണങ്ങിയ ജീവിതമായിരുന്നു" എന്ന്...പിന്നേ ദൈവത്തിനു ഇതൊക്കെ അന്വേഷിക്കലാണോ പണി അല്ലേ...???