ഇന്ന് 2021 December 31... നാളെ new year... എന്താ വ്യത്യാസം... എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല.. സാധാരണ ഒരു ദിവസം പോലെ തന്നെ... ആളുകൾ പരസ്പരം മിണ്ടാൻ സമയം ഇല്ലാത്ത , ചിരിക്കാൻ മറന്നു പോകുന്ന,എല്ലാത്തിനും ധൃതി പിടിച്ചോടുന്ന ഒരു സാധാരണ ദിവസം മാത്രം.
രണ്ടു ചിറകുകൾ മുളച്ചു പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ.... ഉണ്ടാവും എന്ന് തോന്നുന്നില്ല... ചുമ്മാ എങ്ങോട്ടെന്നില്ലാതെ പറന്നു നടക്കണം... ചിറകു കുഴയുമ്പോൾ എവിടെങ്കിലും വീണു മരിക്കണം...എല്ലാ മനുഷ്യർക്കും ഒരു ദിവസം ചിറകു മുളച്ചിരുന്നെങ്കിൽ എന്ത് രസം ആയേനെ അല്ലേ....
കുറെ ആളുകൾ new year ൽ ജീവിതത്തിൽ കുറേ പുതിയ തീരുമാനങ്ങൾ എടുക്കാറില്ലേ... മറ്റുള്ളവരോടു മിണ്ടാൻ, മറ്റുള്ളവർ പറയുന്നത് ഒന്നു കേൾക്കാൻ, atleast മറ്റുള്ളവരോട് ഒന്നു ചിരിക്കാൻ എങ്കിലും കുറച്ചു സമയം മാറ്റി വക്കാൻ ഓരോരുത്തരും തീരുമാനിച്ചാൽ എത്ര നല്ലതായിരുന്നു അല്ലേ....