Friday, 31 December 2021

"Happy new year"

 ഇന്ന് 2021 December 31... നാളെ new year... എന്താ വ്യത്യാസം... എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല.. സാധാരണ ഒരു ദിവസം പോലെ തന്നെ... ആളുകൾ പരസ്പരം മിണ്ടാൻ സമയം ഇല്ലാത്ത , ചിരിക്കാൻ മറന്നു പോകുന്ന,എല്ലാത്തിനും ധൃതി പിടിച്ചോടുന്ന ഒരു സാധാരണ ദിവസം മാത്രം.

രണ്ടു ചിറകുകൾ മുളച്ചു പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ.... ഉണ്ടാവും എന്ന് തോന്നുന്നില്ല... ചുമ്മാ എങ്ങോട്ടെന്നില്ലാതെ പറന്നു നടക്കണം... ചിറകു കുഴയുമ്പോൾ എവിടെങ്കിലും വീണു മരിക്കണം...എല്ലാ മനുഷ്യർക്കും ഒരു ദിവസം ചിറകു മുളച്ചിരുന്നെങ്കിൽ എന്ത്‌ രസം ആയേനെ അല്ലേ....

കുറെ ആളുകൾ new year ൽ ജീവിതത്തിൽ കുറേ പുതിയ തീരുമാനങ്ങൾ എടുക്കാറില്ലേ... മറ്റുള്ളവരോടു മിണ്ടാൻ, മറ്റുള്ളവർ പറയുന്നത് ഒന്നു കേൾക്കാൻ, atleast മറ്റുള്ളവരോട് ഒന്നു ചിരിക്കാൻ എങ്കിലും കുറച്ചു സമയം മാറ്റി വക്കാൻ ഓരോരുത്തരും തീരുമാനിച്ചാൽ എത്ര നല്ലതായിരുന്നു അല്ലേ....

Saturday, 25 December 2021

മാറ്റം....

 ആൾക്കൂട്ടത്തിൽ തനിയെ...... എത്ര ഭീകരമായ അവസ്ഥ... നമുക്കു ചുറ്റും ഒരുപാടു ആളുകൾ ഉണ്ടെങ്കിലും തനിച്ചായി പോകുന്ന അവസ്ഥ... എല്ലാ കണ്ണുകളും നമ്മുടെ മേലെ ആയിരിക്കും. എന്നാൽ ഒരു കണ്ണിൽ പോലും നേരിട്ട് നോക്കാൻ പറ്റാതെ നിക്കുന്നത് ഒന്നു ആലോചിച്ചു നോക്കു... എല്ലാ കണ്ണുകളിലും ചോദ്യങ്ങൾ മാത്രം. ഒരു ചോദ്യത്തിന്റെയും ഉത്തരം നമ്മുടെ കണ്ണിൽ ഇല്ലാത്ത അവസ്ഥ...

ദിവസങ്ങൾ എല്ലാം ഒരുപോലെ.... ഒരു മാറ്റവും ഇല്ല. മാറ്റത്തിനു മാത്രമേ മാറ്റം ഉള്ളു എന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ. അതു ശരിയല്ലേ... ബാക്കി ഒന്നും മാറുന്നില്ല.. ആരും മാറുന്നില്ല.. മാറുന്നുണ്ടെങ്കിൽ തന്നെ അതു വളരെ കുറച്ചു നാളത്തേക്ക് മാത്രം...സ്ഥിരമായ മാറ്റം കാലത്തിനു മാത്രം.ആരോ പറഞ്ഞതു പോലെ "face ചെയ്യാൻ പേടിച്ചിരുന്ന നാളെ, ഇന്നലെ ആയിരിക്കുന്നു... "ആർക്കെങ്കിലും മനസ്സിലായോ ആവോ....

Sunday, 19 December 2021

ചിരി 😊😊😊

 ചിരിയെ കുറിച്ച് എന്ത്‌ എഴുതാനാണ്.... ചിരി ഒരു നല്ല മരുന്നാണ് എന്ന് കേട്ടിട്ടില്ലേ... മറ്റുള്ളവരുടെ മുഖത്തു നോക്കി ചിരിക്കുക എന്ന് പറയുന്നത് ഒരു പ്രേത്യേക കഴിവ് തന്നെ ആണ്. എല്ലാർക്കും അതു പറ്റണം എന്നില്ല...

ഒരു കാശു ചെലവും ഇല്ലാത്ത, മറ്റുള്ളവർക്ക് free ആയി കൊടുക്കാൻ പറ്റുന്നതും, ഏറ്റവും കൂടുതൽ നമ്മുടെ കയ്യിൽ ഉള്ളതുമായ ഒന്നാണ് ചിരി...ഒരാളുടെ മുഖത്തു നോക്കി മനസ്സ് തുറന്നു ചിരിക്കുമ്പോൾ ആ ചിരി കിട്ടുന്ന ആൾക്കും,കൊടുക്കുന്ന ആൾക്കും എത്രമാത്രം +ve എനർജി ആണ് കിട്ടുന്നത്......ഇപ്പൊ പിന്നെ mask ന്റെ കാലമല്ലേ... Mask ഇട്ടിട്ട് എങ്ങിനെ ഒരാളുടെ മുഖത്തു നോക്കി ചിരിക്കും??? അതും ചെയ്യാൻ പറ്റും...

നമ്മുടെ മുഖത്തെ ചിരി നമ്മുടെ കണ്ണിലൂടെ മറ്റുള്ളവർക്ക് മനസ്സിലാവണം ... മനസ്സ് തുറന്നു ചിരിക്കുമ്പോൾ കണ്ണിൽ ഉണ്ടാവുന്ന ആ തിളക്കത്തിൽ നിന്നും മറ്റുള്ളവർക്ക് ആ സന്തോഷം മനസ്സിലാക്കാൻ സാധിക്കും... എല്ലാവരും മനസ്സ് തുറന്നു, ചുണ്ടിലൂടെ, കണ്ണിലൂടെ ഒന്നു ചിരിച്ചാൽ തന്നെ നമ്മുടെ life ലെ ഒരുപാട് പ്രശ്നങ്ങളെ തീർക്കാൻ പറ്റും.... ശരിയല്ലേ.......???

Saturday, 18 December 2021

"Picture abhi baki he mere dosth"

 2014 January ൽ ആണ് last post ഇട്ടത്. ഇന്നു ഇപ്പൊ 2021 december 18.നീണ്ട 7 വർഷങ്ങൾക്കു ശേഷം വീണ്ടും ബ്ലോഗ് എഴുതി തുടങ്ങുന്നു. ആലോചിക്കുമ്പോൾ തന്നെ എന്തൊരു സുഖം. വീണ്ടും ബ്ലോഗ് എഴുതുന്നതിനെ കുറിച്ച് ഇടക്കൊക്കെ ആലോചിക്കാറുണ്ടായിരുന്നു. But എന്തോ ഒരു മടി പുറകിലേക്ക് വലിക്കുന്നത് പോലെ ആയിരുന്നു....എന്നെയും എന്റെ ബ്ലോഗിനെയും ഞാൻ പോലും മറന്നു പോയപ്പോൾ എന്നോട് വീണ്ടും എഴുതണം എന്ന് പറയുന്ന ഒരു ശബ്ദം. ആർക്കു വേണ്ടിയും അല്ല, ആ ശബ്ദത്തിന് വേണ്ടി ഇന്ന് ബ്ലോഗ് എഴുതി തുടങ്ങിയിരിക്കുന്നു.

എഴുതാൻ തീരുമാനിച്ചപ്പോൾ എന്ത്‌ എഴുതണം എന്ന് ഒരു idea യും ഇല്ലായിരുന്നു. അതു പിന്നെ എപ്പോഴും അങ്ങിനെ ആണല്ലോ.... ഒരു content കിട്ടിയിട്ട് എഴുതൽ അല്ലല്ലോ പരിപാടി. ചുമ്മാ അങ്ങ് എഴുതി തുടങ്ങും.... അപ്പോൾ മനസ്സിൽ വരുന്നത് ഏഴുതും.

ലൈഫ് full ബിസി ആയിരിക്കുന്നു. എല്ലാ തിരക്കുകളിൽ നിന്നും ഒരു ദിവസം മാറി നിക്കണം. ആരോടും പറയാതെ ഫോൺ പോലും എടുക്കാതെ എവിടെങ്കിലും പോയി ഒളിച്ചിരിക്കണം. ആരെങ്കിലും അന്വേഷിച്ചു വരുമോ എന്ന് നോക്കാൻ... ഇതു വായിക്കുമ്പോൾ നാട് വിട്ടു പോകാൻ ഉള്ള ഒരു പ്ലാൻ ആയി ആർക്കും തോന്നരുത് ട്ടാ.... തല്ക്കാലം അങ്ങിനെ ഒരു ഉദ്ദേശ്യം ഇല്ല...

എനിക്ക് തോന്നുന്നു ഇങ്ങനെ ഒരു ആഗ്രഹം ഒരിക്കൽ എങ്കിലും തോന്നാത്ത ആരും ഉണ്ടാവില്ല എന്ന്.ആരെങ്കിലും അന്വേഷിച്ചു വരുമായിരിക്കും അല്ലേ.... ആർക്കറിയാം......