Saturday, 29 July 2023

"പലവക "

(ഒരുപാടു വിഷയങ്ങൾ കുറേ നാളായി മനസ്സിൽ വരുന്നു. ഒന്നും full അല്ല... അതാണ് എഴുതാൻ മടിച്ചത്. പിന്നെ കരുതി എല്ലാം കൂടി ഒരുമിച്ചു എഴുതാം എന്ന്. അതാണ് ഈ പലവക 🤣🤣🤣 don't misunderstand me yee...)

എന്നെ ഏറ്റവും കൂടുതലായി അറിയുന്നത് എനിക്ക് തന്നെ ആണ്.... ശരിയല്ലേ.... നമ്മളെ ഓരോരുത്തരെയും അവരവർക്കു തന്നെ അല്ലേ നല്ലോണം അറിയുന്നത്... നമ്മൾ ഇടക്ക് പറയാറില്ലേ എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് അവനാണ് അല്ലെങ്കിൽ അവളാണ് എന്നൊക്കെ....അല്ലെങ്കിൽ എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാൾ ഉണ്ട് എന്നൊക്കെ.....അത് തെറ്റല്ലേ.... എത്ര അടുത്ത സുഹൃത്ത് ആണെന്ന് പറഞ്ഞാലും അവരു പോലും അറിയാത്ത ഒരു കാര്യം എങ്കിലും എല്ലാവർക്കും ഉണ്ടാവില്ലേ??? നമുക്ക് മാത്രം അറിയുന്നത്...


ഓരോരുത്തരുടെയും വേദനകളും സന്തോഷങ്ങളും അവരവർക്കു മാത്രം ആണ് full ആയി അറിയാൻ കഴിയുക.... ഒരു പരിധി വരെ നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം... നമ്മുടെ സന്തോഷം വേറെ ഒരാൾ കാരണം ഉണ്ടാവണം അല്ലെങ്കിൽ മറ്റൊരാൾ ആണ് നമ്മളെ സന്തോഷിപ്പിക്കേണ്ടത് എന്ന് ചിന്തിക്കുന്നത് എത്ര മണ്ടത്തരം ആണ്...നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെ ആയിരിക്കണം. അത് വേറെ ഒരാളുടെ കയ്യിൽ ആവരുത്....വലിയ വലിയ കാര്യങ്ങൾ വേണം എന്നില്ല,ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിച്ചാൽ മതി...



ഒരുപാടു നുണകൾ ജീവിതത്തിൽ പറയാതിരിക്കാൻ ശ്രമിക്കുക.... ഒരിക്കലും ഒരു നുണയും പറയാതെ ഇരിക്കാൻ അല്ലാട്ടാ.... അത് ആർക്കും പറ്റും എന്ന് തോന്നുന്നില്ല.... മറ്റാർക്കും ദോഷം വരാത്ത ചെറിയ കള്ളം പറയുന്നത് കൊണ്ട് കുഴപ്പമില്ല എന്നാണല്ലോ ശാസ്ത്രം.... (ചുമ്മാ ശാസ്ത്രത്തിനെ കൂട്ട് പിടിക്കാം 🤣) കള്ളങ്ങൾ പറഞ്ഞാൽ പിന്നീട് വീണ്ടും പറയേണ്ടി വന്നാൽ ചിലപ്പോൾ തെറ്റിപോകാം... സത്യം ആണ് പറയുന്നതെങ്കിൽ ഏത് കാലത്തും അത് പറയുമ്പോൾ തെറ്റില്ല....വിവരമുള്ള ആരൊക്കെയോ പറഞ്ഞു കേട്ടതാണ്.... ശരിയല്ലേ....



സങ്കടത്തിന്റെ നിറം കറുപ്പാണോ? കുറേ പേരോട് ചോദിച്ചു നോക്കി... അതിൽ ഒരുപാട് പേരും പറഞ്ഞത് കറുപ്പ് ആണെന്നാണ്.... ശരിയാണോ? എനിക്കറിയില്ല.... അങ്ങിനെ ആണെങ്കിൽ സന്തോഷത്തിന്റെ നിറം വെളുപ്പ് ആവേണ്ടതല്ലേ.... എന്നിട്ടും ഒരുപാടു സങ്കടം ഉള്ള സന്ദർഭങ്ങളിൽ വെളുപ്പ് നിറം ഉപയോഗിക്കാറുണ്ടല്ലോ.... അപ്പോൾ സങ്കടത്തിന്റെ നിറം വെളുപ്പാണോ?ആകെ കൺഫ്യൂഷൻ ആയല്ലോ...

Friday, 30 June 2023

വിമർശനം

വിമർശനം എന്ന വാക്കിന്റെ അർത്ഥം എന്താണ്? ആർക്കെങ്കിലും correct ആയി അറിയുമെങ്കിൽ ഒന്ന് പറഞ്ഞു താ....

എന്റെ വിമർശകരെ കുറിച്ച് പറയാം. എനിക്ക് അടുത്തറിയുന്ന ആളുകൾ, എന്നെ അടുത്തറിയുന്ന ആളുകൾ ഇവരാണ് വിമർശകർ....

പല തരം വിമർശകർ ഉണ്ട്... ഞാൻ എന്തു ചെയ്താലും opposite പറയുന്നവർ.... ചെയ്തത് ഞാനാണോ എന്നാൽ opposite പറയണം എന്ന ചിന്തയുമായി നടക്കുന്നവർ....

"ചത്തത് കീചകനെങ്കിൽ കൊന്നത്........" ഹാ..... അത് തന്നെ....

ഞാൻ ചെയ്തതോ പറഞ്ഞതോ ശരിയാണോ തെറ്റാണോ എന്ന് നോക്കിയിട്ട് അഭിപ്രായം പറയുക. അതല്ലേ അതിന്റെ ഒരു ഇത്.... അല്ലാതെ ഞാൻ ചെയ്തു അല്ലെങ്കിൽ പറഞ്ഞു എന്ന കാരണം കൊണ്ട് അതെല്ലാം തെറ്റായിരിക്കും എന്ന രീതിയിൽ ഉള്ള സംസാരം ശരിയാണോ???

ഫ്രണ്ട്‌സ് സിനിമയിൽ ലാസർ എളയപ്പൻ പറഞ്ഞ പോലെ "നീ പറിക്കുന്നതൊക്കെ ആവശ്യമില്ലാത്ത ആണികൾ ആവും" എന്ന ലൈൻ ശരിയാണോ അമ്മാവാ? പറയൂ അപ്പൂപ്പാ....ഹാ പറയ് വല്യപ്പാ.....????

Friday, 2 June 2023

പട്ടം

ഇത് ഒരു കഥ ആണ്...ഒരു പാവം "പട്ട"ത്തിന്റെ കഥ... ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരൊക്കെ ആയി യാതൊരു ബന്ധവും ഇല്ല കേട്ടോ ..(ഇപ്പൊ അടുത്ത് ഒരു film കണ്ടപ്പോൾ മനസ്സിൽ തോന്നിയ കഥ ആണ് )


ഒരിടത്തു ഒരു പട്ടം ഉണ്ടായിരുന്നു.... ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് സന്തോഷിക്കുന്ന ഒരു മനസ്സ് ഉണ്ടായിരുന്നു ആ പട്ടത്തിന്.... ഒരുപാട് ചിരിക്കും, ഒരുപാട് ദൂരത്തിൽ പറക്കും, എല്ലാവരെയും ചിരിപ്പിക്കും... സന്തോഷത്തോടെ തുള്ളികളിച്ചു നടക്കുന്ന ഒരു പട്ടം ആയിരുന്നു അവൾ... ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ആ പട്ടത്തിന്. വീണ്ടും വീണ്ടും ദൂരത്തേക്ക് പറക്കാൻ കൊതി ആയിരുന്നു അവൾക്ക്.... കാറ്റിനോപ്പം തെന്നി തെന്നി പറക്കാൻ ആ പട്ടത്തിന് ഒരുപാട് ഇഷ്ടം ആയിരുന്നു. കാറ്റ് ആയിരുന്നു ആ പട്ടത്തിന്റെ ഒരേയൊരു കൂട്ടുകാരൻ .... അവർ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കും... ഒരുപാട് ദൂരം ഒരുമിച്ചു പറക്കും...കാറ്റ് ഇല്ലാത്ത ദിവസങ്ങളിൽ പട്ടത്തിന് ഒരുപാട് സങ്കടം വരുമായിരുന്നു...



അങ്ങിനെ ഇരിക്കെ പെട്ടന്നൊരു ദിവസം ഈ പട്ടത്തിന്റെ കല്യാണം കഴിഞ്ഞു ന്നേ....


കഥ തീർന്നു.....

Thursday, 2 February 2023

"ചെറിയ ഒരു ആഗ്രഹം "


ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആഗ്രഹിക്കാറുണ്ടോ ആരെങ്കിലും? വട്ടാണെന്ന് തോന്നുന്നുണ്ടോ?തോന്നിയാലും കുഴപ്പമൊന്നുമില്ല. എല്ലാർക്കും എപ്പോഴെങ്കിലും ഒക്കെ തോന്നിയിണ്ടാവും ഈ കാര്യം.ഓരോ സമയത്തും ഓരോ ചിന്തകൾ ആയിരിക്കും.


ഇപ്പൊ കുറച്ചു നാൾ മുൻപ് aliens വരുന്നുണ്ടെന്നുള്ള ഒരു വാർത്ത കേട്ടു. അന്ന് മുതൽ തുടങ്ങിയ ആഗ്രഹം ആണ്, aliens നെ നേരിട്ട് കാണണം. കണ്ടാൽ മാത്രം പോരാ, അവരോടു ഒരു 12 വർഷം (ഒരു വ്യാഴവട്ടക്കാലം )എങ്കിലും പുറകിലേക്ക് ആക്കി തരാനും പറയണം.(ഇപ്പോഴത്തെ കാര്യങ്ങൾ ചെറിയ ഒരു ഓർമ ഉണ്ടാവണം ഇല്ലെങ്കിൽ പണി പാളും )അത്യാഗ്രഹം ആണെന് ആരും കരുതണ്ട.വെറും 12 വർഷം അല്ലേ ചോദിക്കുന്നുള്ളു..സാധിച്ചു തരുമായിരിക്കും അല്ലേ...ഇതൊന്നും പറ്റില്ലെങ്കിൽ പിന്നെ aliens ആണെന്ന് പറഞ്ഞു നടക്കുന്നത് എന്തിനാ അല്ലേ...


പിന്നെ അത് കൂടാതെ വേറെ ഒരു ചെറിയ കാര്യം കൂടി ഉണ്ട്. Time travel അവർക്കു സാധിച്ചു തരാൻ പറ്റില്ലെങ്കിൽ വേണ്ട, അവരുടെ കൂടെ കൊണ്ടു പോകാമോ എന്നൊന്ന് ചോദിച്ചു നോക്കണം... അതെങ്കിലും നടത്തി തന്നാൽ മതിയായിരുന്നു. പിന്നെ അവരുടെ കൂടെ പോകുകയാണെങ്കിൽ എല്ലാം വളരെ പെട്ടന്നാവും. അപ്പോ പിന്നെ ആരോടും യാത്ര പറയാൻ പറ്റി എന്ന് വരില്ല. "So dont misunderstand me ye....."😊