ആർക്കെങ്കിലും സമയത്തെ പിടിച്ചു നിർത്താൻ പറ്റുമോ? കാലത്തിനെ rewind ചെയ്യാൻ പറ്റുമോ? ഒരിക്കൽ എങ്കിലും ഇങ്ങിനെ ചിന്തിക്കാത്ത ആളുകൾ ഉണ്ടാവുമോ... ഈ സമയം അല്ലെങ്കിൽ ഈ ദിവസം തീരാതിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നത് അത് നമുക്ക് അത്രയും പ്രിയപ്പെട്ടത് ആവുന്നത് കൊണ്ടാണ്... സൂര്യയുടെ 24 എന്ന ഫിലിമിലെ പോലെ ഒരു time rewinding മെഷീൻ കണ്ടു പിടിക്കണം.
തിരമാലകൾ പിന്നെയും പിന്നെയും ഒരേ തീരത്തിനെ തന്നെ ആണ് തൊടാൻ വരുന്നത്, ഒരു മാറ്റവും ഇല്ലാതെ... ഓരോരുത്തരും ജീവിക്കുന്ന കാലം എത്ര വേഗം ആണ് മാറിക്കൊണ്ടിരിക്കു ന്നത്. തലമുടി നരക്കുന്നു, തൊലി എല്ലാം ചുളിവ് വീണ് hard ആവുന്നു. മനസ്സ് മാത്രം മാറുന്നില്ല. കാലത്തിന്റെ ഈ ഓട്ടം മനസ്സ് അറിയാത്തതു കൊണ്ടാണെന്നു തോന്നുന്നു. സമയം പിന്നോട്ട് തിരിക്കാനുള്ള machine എത്രയും പെട്ടന്ന് ആരെങ്കിലും കണ്ടു പിടിച്ചേ പറ്റൂ...