പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് പൂത്തുതളിര്‍ത്ത ഏതോ പ്രണയ കഥയാവും..... എന്നാല്‍ ഇതു കഥയല്ല, പൂത്തുതളിര്‍ത്ത പ്രണയത്തിന്റെ ഓര്‍മയുമല്ല. പ്രണയം മനസ്സിന്റെ ഒരു വികാരമാണ്....മനുഷ്യന് ഈ പ്രകൃതിയിലെ ഏതു ജീവജാലത്തിനോടു വേണമെങ്കിലും പ്രണയം തോന്നാം.... മനുഷ്യന് മനുഷ്യനോടു മാത്രം തോന്നുന്ന ഒരു വികാരം അല്ല പ്രണയം....അത് ഈ ഭൂമിയോട് തന്നെ ആവാം...ഒരിക്കല്‍ പോലും പ്രണയിക്കാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല....പ്രണയത്തിന്‍റെ നിറം ഏതാണാവോ.......അതിനു പ്രത്യേകിച്ചു അങ്ങിനെ ഒരു നിറം ഉണ്ടോ? ഓരോ അവസ്ഥക്കനുസരിച്ച് ഓരോ നിറങ്ങളാണോ പ്രണയത്തിനു? ആ ആര്‍ക്കറിയാം.....